പിടിവിടാതെ കോവിഡ്; ലോകത്ത് 24 മണിക്കൂറിനിടെ നാലരലക്ഷം രോഗബാധിതര്‍‌

By Staff Reporter, Malabar News
world- covid
Representational image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.90 കോടി പിന്നിട്ടു.

ലോകത്താകമാനം കോവിഡിൽ നിന്നും മുക്‌തി നേടിയവരുടെ എണ്ണം 15.70 കോടി കടന്നതായി വേൾഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യയും ഉയരുകയാണ്. ഇതുവരെ 35.12 ലക്ഷത്തിലേറെ ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാമതുള്ളത്. യുഎസില്‍ ഇതുവരെ 3.39 കോടി കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. 2.76 കോടി പേര്‍ രോഗമുക്‌തി നേടിയ രാജ്യത്തെ കോവിഡ് മരണസംഖ്യ 60 ലക്ഷം പിന്നിട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസം 2.73 ലക്ഷം ആളുകൾക്ക് പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ച ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്‌തത്‌ രണ്ടര കോടിയിലേറെ കേസുകളാണ്. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ ചികിൽസയിൽ കഴിയുന്ന രാജ്യത്ത് മൂന്ന് ലക്ഷം ആളുകളാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

Read Also: നാശം വിതച്ച് യാസ്; ബംഗാളിലും ഒഡീഷയിലുമായി 4 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE