ആശ്വാസമില്ല; ലോകത്ത് 13.72 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: 13.72 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 11 കോടി ആയി ഉയര്‍ന്നപ്പോൾ മരണസംഖ്യ 29.58 ലക്ഷം കടന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം അമേരിക്കയാണ് ഒന്നാമതായി തുടരുന്നത്. യുഎസില്‍ 3.19 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌ത രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരണപ്പെട്ടത് 5.76 ലക്ഷം ആളുകളാണ്.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിലും സ്‌ഥിതി രൂക്ഷമാണ്. രാജ്യത്ത് 1.35 കോടി രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.55 ലക്ഷമായി ഉയര്‍ന്നു.

ഇന്ത്യയിലും കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 1,68,912 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.35 കോടി പിന്നിട്ടു. നിലവിൽ പത്ത് ലക്ഷത്തിലധികം പേർ ചികിൽസയിലുള്ള രാജ്യത്ത് കോവിഡ് മരണസംഖ്യ 1.70 ലക്ഷമായി ഉയര്‍ന്നതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം ഫ്രാൻസിലും റഷ്യയിലും ബ്രിട്ടനിലുമെല്ലാം സ്‌ഥിതിഗതികൾ ഗുരുതരമാണ്. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. കൂടാതെ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. റഷ്യയില്‍ 46 ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ 43 ലക്ഷം പേര്‍ക്കുമാണ് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌.

Read Also: സംസ്‌ഥാനത്തേക്ക് കൂടുതൽ വാക്‌സിൻ; രണ്ട് ലക്ഷം ഡോസ് നാളെയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE