ന്യൂയോര്‍ക്ക്: ലോകത്ത് 18 കോടിയോട് അടുത്ത് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ലോകത്താകമാനം നിലവില്‍ 1.13 കോടി ആളുകളാണ് ചികിൽസയിൽ കഴിയുന്നത്. അതേസമയം മരണസംഖ്യ 38.97 ലക്ഷമായി ഉയര്‍ന്നു.
അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതുള്ളത്. യുഎസില്‍ 3.44 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6.17 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായപ്പോൾ 2.88 കോടി ആളുകൾ രോഗമുക്തിയും നേടി.
യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. രാജ്യത്ത് മൂന്ന് കോടിയോളം രോഗബാധിതരാണ് ഉള്ളത്. കഴിഞ്ഞദിവസം 42,640 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കേസുകള്‍ 50,000ത്തില്‍ താഴെയാകുന്നത്. ടിപിആര്‍ 2.56% ആയി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.89 ലക്ഷം ആളുകളാണ് ഇതുവരെ മരണമടഞ്ഞത്.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്. 38,903 പുതിയ കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.8 കോടി പിന്നിട്ടു. 5.03 ലക്ഷം ആളുകൾക്കാണ് ബ്രസീലിൽ കോവിഡ് മൂലം ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം മാത്രം 761 കോവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
Most Read: വിസ്മയയുടെ മരണം; ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്