കോവിഡ്; ലോകത്ത് 18 കോടിയും പിന്നിട്ട് രോഗബാധിതർ, മരണസംഖ്യ 39 ലക്ഷം കടന്നു

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്‌. ലോകത്താകമാനം കോവിഡ് മൂലം ഇതുവരെ മരണമടഞ്ഞത് 39 ലക്ഷത്തിലേറെ ആളുകളാണ്. അതേസമയം 16.50 കോടി ആളുകൾ രോഗമുക്‌തിയും നേടി.

അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. 3.44 കോടി പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. 6.18 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 3.90 ലക്ഷത്തോളം ആളുകളാണ് രാജ്യത്ത് മരണപ്പെട്ടത്.

അതേസമയം ബ്രസീല്‍(1.81 കോടി രോഗബാധിതര്‍), ഫ്രാന്‍സ്(57 ലക്ഷം രോഗബാധിതര്‍), തുര്‍ക്കി(53 ലക്ഷം രോഗബാധിതര്‍) എന്നീ രാജ്യങ്ങളിലും വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബ്രസീലില്‍ അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവനാണ് കോവിഡ് കവർന്നത്.

Most Read: ‘അപരാജിത’; ആദ്യദിനം റിപ്പോർട് ചെയ്‌തത്‌ 221 സ്‌ത്രീധന പീഡന പരാതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE