കോവിഡ് കുതിക്കുന്നു; ലോകത്ത് ഏഴര ലക്ഷത്തിലധികം പുതിയ കേസുകള്‍

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഏഴര ലക്ഷത്തിലധികം ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.12 കോടി പിന്നിട്ടു. 12 കോടിയിലേറെ പേര്‍ രോഗമുക്‌തി നേടിയപ്പോൾ മരണസംഖ്യ 30 ലക്ഷം പിന്നിട്ടിരിക്കുകയാണ്.

ലോകത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാമതെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ ദിവസം 2.34 ലക്ഷം പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് റിപ്പോർട് ചെയ്‌തത്‌. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. മരണസംഖ്യ 1.77 ലക്ഷം കടന്ന രാജ്യത്ത് കഴിഞ്ഞ 16 ദിവസത്തിനിടെ 23 ലക്ഷം പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്.

യുഎസിലാകട്ടെ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.23 കോടി കടന്നു.വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 5.80 ലക്ഷം മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌.

ബ്രസീലിലും സ്‌ഥിതി വ്യത്യസ്‌തമല്ല. രാജ്യത്ത് 1.39 കോടി രോഗബാധിതരാണുള്ളത്. മരണസംഖ്യ 3.71 ലക്ഷം പിന്നിട്ടു. രോഗ വ്യാപനം രൂക്ഷമായി തുടരുന്ന ഫ്രാൻസിൽ 52 ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിൽ അധികം പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.

Kerala News: കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE