ലോകത്ത് 15.34 കോടി പിന്നിട്ട് കോവിഡ് ബാധിതർ; മരണസംഖ്യ 32 ലക്ഷം കടന്നു

By Staff Reporter, Malabar News
world_covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകൾ കൂടി റിപ്പോര്‍ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 15.34 കോടി പിന്നിട്ടു. 13 ലക്ഷം പേർ രോഗമുക്‌തി നേടിയപ്പോൾ ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌ 32 ലക്ഷത്തിലേറെ ആളുകൾക്കാണ്.

ഇന്ത്യയിലാണ് നിലവിൽ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം 3.92 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. നിലവില്‍ 34 ലക്ഷം പേര്‍ ചികിൽസയിലുള്ള ഇന്ത്യയിൽ കുതിച്ചുയരുന്ന കോവിഡ് മരണവും ആശങ്കയുണ്ടാക്കുന്നു. 3689 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെയുള്ള കണക്കുകൾ നോക്കുമ്പോൾ ഒരു ദിവസം റിപ്പോര്‍ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.

അമേരിക്ക മാത്രമാണ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോൾ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. യുഎസില്‍ 3.31 കോടി രോഗബാധിതരാണ് ഉള്ളത്. 30,000ത്തിലധികം കേസുകള്‍ ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്യപ്പെട്ടു. 5.91 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

Read Also: മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE