ലോകകപ്പ് യോഗ്യത; പോർച്ചുഗൽ, ഫ്രാൻസ് ഇന്നിറങ്ങും

By Staff Reporter, Malabar News
FIFA-World-Cup-qualifiers
Ajwa Travels

പോർട്ടോ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ യൂറോപ്യന്‍ മേഖലയിൽ കരുത്തര്‍ ഇന്ന് കളത്തിൽ ഇറങ്ങുന്നു. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡിനെ നേരിടും. മൂന്ന് കളിയിൽ ഏഴ് പോയിന്റോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതും, രണ്ട് കളിയും തോറ്റ അയർലൻഡ് നാലാം സ്‌ഥാനത്തുമാണ്. ലോക ചാമ്പ്യൻമാരായ ഫ്രാന്‍സിന്റെ എതിരാളികള്‍ ബോസ്‌നിയയാണ്.

മറ്റ് പ്രധാന മൽസരങ്ങളിൽ ഡെൻമാര്‍ക്ക് സ്‌കോട്‍‍ലന്‍ഡിനെയും, റഷ്യ ക്രൊയേഷ്യയെയും, നെതർലൻഡ്‌സ് നോർവേയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് എല്ലാ മൽസരങ്ങളും തുടങ്ങുന്നത്. അതേസമയം, ലാറ്റിൻ അമേരിക്കൻ യോഗ്യത പോരാട്ടങ്ങളിൽ മറ്റന്നാൾ ബ്രസീലും അർജന്റീനയും മൽസരിക്കുന്നുണ്ട്. ബ്രസീൽ ചിലിയെയും, അർജന്റീന വെനിസ്വലയേയും നേരിടും. ഞായറാഴ്‌ച ബ്രസീലും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടും.

Read Also: വേണു കുന്നപ്പിള്ളിയുടെ ‘ജോഷി’ ചിത്രം; ജയസൂര്യക്ക് ജൻമദിന സമ്മാനം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE