ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി

By Trainee Reporter, Malabar News
Ajwa Travels

ദുബായ്: ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോർഡ്‌സിലാകും ഫൈനൽ നടക്കുകയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ എഡ്‌ജ്‌ബാസ്‌റ്റൺ, ഓൾഡ് ട്രാഫഡ്, സതാംപ്‌ടൺ തുടങ്ങിയവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്.

ജൂൺ 18 മുതൽ 22 വരെയാണ് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുക. മൈതാനത്തിനകത്തും പുറത്തുമുള്ള സൗകര്യങ്ങൾ പരിഗണിച്ച് സതാംപ്‌ടണാണ് മുൻഗണനയെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌റ്റേഡിയത്തോട് ചേർന്ന് തന്നെ ഫൈവ് സ്‌റ്റാർ ഹോട്ടൽ സൗകര്യവും ഉള്ളതിനാൽ കോവിഡ് സാഹചര്യത്തിൽ മൽസരം നടത്താൻ അനുയോജ്യം സതാംപ്‌ടണാണെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ വേദി സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഐസിസി അറിയിച്ചേക്കും.

Read also: ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE