ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ ഒന്നാം സ്‌ഥാനത്ത്

By Staff Reporter, Malabar News
indian-cricket-team
Representational Image
Ajwa Travels

ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്. രണ്ട് മൽസരങ്ങളിൽ നിന്ന് 14 പോയിന്റാണ് ഇന്ത്യക്കുള്ളത്. വെസ്‌റ്റ് ഇൻഡീസ്, പാകിസ്‌ഥാൻ ടീമുകൾ രണ്ടാം സ്‌ഥാനം പങ്കിടുകയാണ്. ഇരുടീമുകൾക്കും 12 പോയിന്റുകൾ വീതമുണ്ട്. ഇംഗ്ളണ്ടിനെതിരെ നടന്ന രണ്ട് മൽസരങ്ങളിൽ രണ്ടാമത്തെ ടെസ്‌റ്റ് ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ ടെസ്‌റ്റ് സമനിലയായി.

ഇതോടെ ഇന്ത്യക്ക് 16 പോയിന്റ് ലഭിച്ചു. ആദ്യ മൽസരത്തിൽ ഓവർ നിരക്ക് കുറഞ്ഞതിനാൽ ഐസിസി ഇന്ത്യയുടെ രണ്ട് പോയിന്റുകൾ കുറച്ചു. ഇന്ത്യക്കെതിരെ രണ്ടാം ടെസ്‌റ്റിൽ പരാജയപ്പെട്ട ഇംഗ്ളണ്ട് നാലാം സ്‌ഥാനത്താണ്. 2 പോയിന്റാണ് അവർക്കുള്ളത്.

ആദ്യ ടെസ്‌റ്റ് സമനിലയാക്കി 4 പോയിന്റ് നേടിയെങ്കിലും ഓവർ നിരക്ക് കുറഞ്ഞതിനാൽ ഐസിസി ഇംഗ്ളണ്ടിന്റെ രണ്ട് പോയിന്റ് വെട്ടിച്ചുരുക്കി. അഞ്ച് മൽസരങ്ങളടങ്ങിയ ഇംഗ്ളണ്ട്-ഇന്ത്യ ടെസ്‌റ്റ് പരമ്പരയിലെ രണ്ട് മൽസരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്‌കോറിന് ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്‌ജിൽ നടന്ന ആദ്യ മൽസരം സമനില ആയപ്പോൾ ലോർഡ്‌സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു.

Read Also: ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE