‘ട്വിറ്ററത്തി’ക്ക് സുരക്ഷ; വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കു; മഹുവ മൊയ്ത്ര

By Desk Reporter, Malabar News
Kangana Ranaut _ Malabar News
കങ്കണ റണൗട്ട് (Kangana Ranaut)
Ajwa Travels

മുംബൈ: നടി കങ്കണ റണൗട്ടിന് വൈ പ്ലസ് സുരക്ഷ നല്‍കിയ കേന്ദ്ര നീക്കത്തില്‍ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ എം പി മഹുവ മൊയ്ത്ര രംഗത്തെത്തി. ശിവസേനയെയും എന്‍ സി പി യെയും വിമര്‍ശിച്ചതിന്റെ പ്രതിഫലമാണോ ഈ സുരക്ഷയെന്ന അവര്‍ ചോദിച്ചു. അവാര്‍ഡ് ജേതാവായ നടിയെ ട്വിറ്ററത്തി എന്നാണ് എം പി വിശേഷിപ്പിച്ചത്.

‘ഇന്ത്യയില്‍ പൊലീസ്-ഒരു ലക്ഷത്തിന് 138 എന്ന അനുപാതത്തിലാണ്. ലോകത്തെ 71 രാജ്യങ്ങളില്‍, പൊലീസ് അനുപാതത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അപ്പോഴാണ് ബോളിവുഡിലെ ‘ട്വിറ്ററത്തി’യ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്നത്. രാജ്യത്തെ വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ചുടെ ആഭ്യന്തരമന്ത്രി.?- മൊയ്ത്ര ട്വീറ്റ് ചെയ് തു,

നടന്‍ സുശാന്ത് സിങ്ങ് രാജ് പുതിന്റെ മരണശേഷം മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് കങ്കണ വിശേഷിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാക്‌പോരാണ് വൈ പ്ലസ് സുരക്ഷയില്‍ കലാശിച്ചത്. ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുടെ സുരക്ഷക്ക് ഉണ്ടെന്നാണ്
ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരടങ്ങുന്ന എലൈറ്റ് ക്ലബിലേക്കാണ് ‘ക്വീന്‍’ നായിക എത്തിയിരിക്കുന്നത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ “ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെ ആയിരിക്കുമെന്നുമാണ്” കങ്കണ മറുപടി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE