കാസർഗോഡ്: കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ജില്ലയിലെ വാവടുക്കം സ്വദേശിനിയായ രജ്ഞിത(21) ആണ് മരിച്ചത്. ഓഗസ്റ്റ് 3ആം തീയതിയാണ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ നിന്നും രജ്ഞിത കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചത്.
വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ കടുത്ത പണിയും ഛർദിയും ഉണ്ടാകുകയായിരുന്നു. തുടർന്ന് രജ്ഞിതയെ കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ യുവതിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും, ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
10 ലക്ഷത്തിൽ ഒരാൾക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ബിഎസ്ഡബ്ള്യു പൂർത്തിയാക്കിയ രജ്ഞിത എംഎസ്ഡബ്ള്യു പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
Read also: കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രന് ക്ളീൻ ചിറ്റ്