യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു

By Staff Reporter, Malabar News
youth congress
Representational Image
Ajwa Travels

തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടികയാണ് മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടിയെന്ന് ദേശീയ നേതൃത്വം അറിയിച്ചു.

സജീവ രാഷ്‌ട്രീയത്തില്‍ ഇല്ലാത്തവരെ വക്‌താക്കളാക്കി എന്നായിരുന്നു വിമര്‍ശനം. അര്‍ജുന്‍ രാധാകൃഷ്‌ണന് പുറമെ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു മറ്റ്‌ വക്‌താക്കള്‍. പുതിയ അഞ്ചു വക്‌താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്‌ണന് സംഘടനാ പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.

യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംസ്‌ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വിശദീകരണവുമായി രംഗത്തെത്തി. സംസ്‌ഥാന കമ്മിറ്റിക്കോ പ്രസിഡണ്ട് എന്ന നിലയ്‌ക്ക് തനിക്കോ ഈ നിയമനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

Read Also: താലിബാൻ ഭീകര സംഘടന: ഇന്ത്യ നിലപാട് വ്യക്‌തമാക്കണം; ഒമർ അബ്‌ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE