സ്‍ത്രീകള്‍ക്ക് നേരേ അശ്ളീല ചേഷ്‌ടകള്‍; യൂട്യൂബർ അറസ്‌റ്റിൽ

By Staff Reporter, Malabar News
YouTuber arrested-Ernakulam
Ajwa Travels

കൊച്ചി: സ്‍ത്രീകള്‍ക്കെതിരെ അശ്ളീല ചേഷ്‌ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹന്‍ (26) എന്ന യൂട്യൂബറാണ് അറസ്‌റ്റിലായത്.

എറണാകുളം കച്ചേരിപ്പടി ജംഗ്‌ഷനിലാണ് ഇയാള്‍ സ്‍ത്രീകളെ ശല്യപ്പെടുത്തും വിധം വീഡിയോ ചിത്രീകരിച്ചത്.

പൊതുസ്‌ഥങ്ങളില്‍ സ്‍ത്രീകളെ സമീപിച്ച്‌ അശ്ളീല ചേഷ്‌ടകള്‍ കാട്ടുകയും അരോചകമായി സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാങ്ക് വീഡിയോയാണ് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം ചിത്രീകരിച്ചത്. ഇത്തരം അശ്ളീല ചേഷ്‌ടകള്‍ കാട്ടുമ്പോഴുള്ള സ്‍ത്രീകളുടെ പ്രതികരണമുള്‍പ്പടെ സുഹൃത്തുക്കള്‍ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കുകയും പിന്നീട് ഇത് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുകയുമാണെന്ന് പോലീസ് പറയുന്നു.

‘കേരളത്തിലെ സ്‍ത്രീകളെ ശല്യപ്പെടുത്തല്‍- പ്രാങ്ക് വീഡിയോ’ (ഡിസ്‌റ്റര്‍ബിംഗ് ദ ഫീമേല്‍സ്, കേരള പ്രാങ്ക്) എന്ന തലക്കെട്ടില്‍ ഇയാളുടെ യൂട്യൂബ് ചാനലില്‍ ഏതാനും വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും ഇത് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു. ആകാശിന്റെ സുഹൃത്തുക്കളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Most Read: പ്രളയബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE