കരിപ്പൂരില്‍ 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി

By Desk Reporter, Malabar News
Gold cess india
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.845 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം ശനിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ഐഎക്‌സ് 356 വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ അരയില്‍ രണ്ടു പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം.

വേര്‍തിരിച്ചെടുത്തപ്പോള്‍ 1.574 കിലോ 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ ഇതിന് ഏകദേശം 78 ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തെ കുറിച്ച് കസ്‌റ്റംസ്‌ അന്വേഷണം തുടങ്ങി. ജോയിന്റ് കമ്മീഷണര്‍ മനീഷ് വിജയ്, അസി. കമ്മീഷണര്‍ സിനോയ് കെ മാത്യു എന്നിവരുടെ നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം പ്രകാശ് എം, ഇൻസ്‌പെക്‌ടർമാരായ എം പ്രതീഷ്, കപില്‍ സുരിര, ഹെഡ് ഹവില്‍ദാര്‍ എം സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം കണ്ടെടുത്തത്.

Most Read:  മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE