വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടം; സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍

By Team Member, Malabar News
Malabarnews_vandhe bharath mission
Representational image
Ajwa Travels

റിയാദ് : വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നും ഇന്ത്യന്‍ എംബസി 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂളുകളിലാണ് 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ 50 സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ദമ്മാമില്‍ നിന്ന് 31 ഉം, റിയാദില്‍ നിന്ന് 11 ഉം, ജിദ്ദയില്‍ നിന്നും 8 ഉം സര്‍വീസുകളാണ് കേരളത്തിലേക്ക് എത്തുന്നത്.

ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് നവംബര്‍ 11,18,25 തീയതികളിലും ഡിസംബര്‍ 6,13,20,27 തീയതികളിലും ഓരോ സര്‍വീസുകളും, നവംബര്‍ 15,22,29 തീയതികളില്‍ രണ്ട് സര്‍വീസ് വീതവും കൊച്ചിലെത്തും. കൂടാതെ ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്ക് നവംബര്‍ 9,11,12,16,18,19,23,25,26,30 തീയതികളിലും കോഴിക്കോടേക്ക് നവംബര്‍ 13,20,27 തീയതികളിലും സര്‍വീസ് നടത്തും. ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസുകള്‍ ഇല്ല.

റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് നവംബര്‍ 13, ഡിസംബര്‍ 2,9,16, 23, 30 തീയതികളില്‍ ഓരോന്നും നവംബര്‍ 18, 25 തീയതികളില്‍ രണ്ട് വീതം സര്‍വിസുകള്‍ ഉണ്ടാകും. ഒപ്പം തന്നെ കണ്ണൂരിലേക്ക് നവംബര്‍ 11 നും ഒരു സര്‍വീസ് നടത്തും. എന്നാല്‍ റിയാദില്‍ നിന്നും കൊച്ചിയിലേക്കും കോഴിക്കോടേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത് കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാത്രമാണ്. നവംബര്‍ 10, 17, 24, ഡിസംബര്‍ 1,8,15, 22, 29 തീയതികളിലായി എട്ട് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉള്ളത്.

കൂടാതെ റിയാദില്‍ നിന്നും ലക്നൗ വഴി ഡെല്‍ഹിയിലേക്ക് എട്ട് സര്‍വീസുകളും അമൃത്സര്‍ വഴി ഡല്‍ഹിയിലേക്ക് ഏഴ് സര്‍വീസുകളും ഹൈദരാബാദിലേക്ക് മൂന്ന് സര്‍വീസുകളും ഉണ്ടായിരിക്കും. ജിദ്ദയില്‍ നിന്നും ഡെല്‍ഹി വഴി ലക്നൗവിലേക്ക് 15 സര്‍വീസുകളും, ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഏഴ് സര്‍വീസുകളുമാണ് ഇന്ത്യയിലേക്കുള്ള ബാക്കി സര്‍വീസുകള്‍.

Read also : മൊസാംബിക്കിൽ കൂട്ടക്കൊല നടത്തി ഇസ്‌ലാമിക് ഭീകരർ; 50 പേരുടെ തലയറുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE