കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി

By Trainee Reporter, Malabar News
wayanad water project
Representational Image
Ajwa Travels

വയനാട്: ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 231.97 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു. വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിൽ സമഗ്ര കുടിവെള്ള പദ്ധതിക്കായി 109.60 കോടിയുടെ ഡിപിഇആർ തയ്യാറായതായി എക്‌സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. ജലജീവൻ മിഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് കൽപ്പറ്റയിൽ പദ്ധതി നടപ്പിലാക്കുന്നത്.

മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തിലെ 11,103 കുടുംബങ്ങൾക്ക് ഗാർഹിക കണക്‌ഷൻ നൽകും. അതിനായി 74.83 കോടിയുടെ ഡിഇആർ തയ്യാറായിട്ടുണ്ട്. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ 5640 വീടുകൾക്ക് കണക്‌ഷൻ നൽകുന്നതിന് 42.50 കോടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5132 വീടുകൾക്ക് 50.40 കൊടിയുടെയും ഡിഇആർ ആണ് തയ്യാറായിട്ടുണ്ട്. പദ്ധതി നിർവഹണത്തിലുടെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറഞ്ഞു.

Read Also: എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയം; ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE