ഫസ്‌റ്റ്ബെല്ലിൽ 10,12 വിദ്യാർഥികൾക്ക് കൂടുതൽ ക്ളാസുകൾ; പുതിയ ക്രമീകരണം തിങ്കൾ മുതൽ

By Trainee Reporter, Malabar News
online classes in-uae
Representational image
Ajwa Travels

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ളാസുകാർക്ക് ഫസ്‌റ്റ്ബെല്ലിൽ കൂടുതൽ സമയം ഡിജിറ്റൽ ക്ളാസുകൾ. ഡിസംബർ 7 മുതലാകും പുതിയ സമയ ക്രമീകരണം. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ളസ് ടുവിന് ദിവസം 7 ക്ളാസുകളും ഉണ്ടാകും.

പ്ളസ് ടു ക്‌ളാസുകാർക്ക് നിലവിലുള്ള മൂന്ന് ക്ളാസുകൾക്ക് പുറമെ വൈകുന്നേരം 4 മുതൽ 6 വരെ 4 ക്ളാസുകളാണ് അധികമായി സംപ്രേക്ഷണം ചെയ്യുക. എന്നാൽ ഇത് വിവിധ ഗ്രൂപ്പുകൾക്കുള്ള ക്ളാസുകളായതിനാൽ ഒരു കുട്ടിക്ക് പരമാവധി 5 ക്ളാസുകളിൽ കൂടുതൽ ഉണ്ടാകില്ല.

പ്ളസ് വൺ വിദ്യാർഥികൾക്ക് നിലവിൽ ഉള്ളതുപോലെ രാവിലെ 11 മുതൽ 12 വരെ രണ്ട് ക്ളാസുകൾ ഉണ്ടാകും. പത്താം ക്ളാസിന് രാവിലെ 9.30 മുതൽ 11 വരെയുള്ള മൂന്ന് ക്ളാസുകൾക്ക് പുറമെ വൈകുന്നേരം 3 മുതൽ 4 വരെ 2 ക്ളാസുകൾ കൂടി അധികമായി സംപ്രേക്ഷണം ചെയ്യും.

ജനുവരി മാസത്തോടെ പത്തിനും പ്ളസ് വണ്ണിനും പ്രത്യേക റിവിഷൻ ക്ളാസുകൾ ഉൾപ്പടെ സംപ്രേക്ഷണം നടത്തി ക്ളാസുകൾ പൂർത്തിയാക്കും. നിലവിലുള്ള സംപ്രേക്ഷണ സമയവും ക്രമേണ വർധിപ്പിക്കും. സമാനമായ സമയ ക്രമീകരണം പ്രത്യേകമായി സംപ്രേക്ഷണം ചെയ്യുന്ന തമിഴ്, കന്നഡ മീഡിയം ക്ളാസുകൾക്കും ഏർപ്പെടുത്തിയതായി കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.

Read also: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE