ഓൺലൈൻ പഠനം; ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്‌തകം കയ്യിലുള്ളത് പോലെ ഡിജിറ്റൽ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡിജിറ്റല്‍ പഠന ഉപകരണ ശേഖരണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതിനായി സര്‍ക്കാര്‍ കൂടെയുണ്ട്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഓണ്‍ലൈന്‍ പഠനത്തിനായി പഠന ഉപകരണങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്. കോവിഡ് തുടരുന്ന പശ്‌ചാത്തലത്തിൽ എത്ര കാലം ഈ പഠന രീതി തുടരേണ്ടി വരും എന്നറിയില്ല. കുട്ടിക്ക് സ്‌കൂളിൽ എത്താന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ആദ്യം തന്നെ അതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വല്ലാത്ത അപകടകരമായ രീതിയിലേക്ക് സമൂഹം നീങ്ങുന്നു. സ്‌ത്രീധന വിഷയം , ലിംഗനീതി വിഷയം എന്നിവ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും നാടിന്റെ ഭാവി കണ്ട് കൊണ്ട് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Also Read: കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE