ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ ഓൺലൈനിൽ തന്നെ; ഹാജർ കർശനമാക്കും

By Web Desk, Malabar News
State School Arts Festival; Minister said that vegetarian food will be served this time too
Ajwa Travels

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികളുടെ ഓൺലൈൻ ക്ളാസ് ശക്‌തിപ്പെടുത്തുമെന്നും ഹാജർ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10, 11, 12 ക്ളാസുകൾ പരീക്ഷക്ക് മുൻപ് തന്നെ പൂർത്തിയാക്കുമെന്നും ഇതിനായി പ്രത്യേകം ടൈം ടേബിൾ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്ളസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ 29ന് തന്നെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രോഗികളായ കുട്ടികൾക്ക് പരീക്ഷ എഴുതാനും പ്രത്യേക സജീകരണം ഒരുക്കാനും തീരുമാനമായി. കോവിഡ് സാഹചര്യം പരിഗണിച്ച് മോഡൽ പരീക്ഷ നടത്താൻ സ്‌കൂളുകൾക്ക് അനുമതിയുണ്ട്.

പ്രാക്റ്റിക്കൽ പരീക്ഷകൾ എഴുത്ത് പരീക്ഷക്ക് ശേഷമായിരിക്കും നടത്തുക. പ്ളസ് വണ്ണിൽ ഓഫ്‌ലൈൻ ക്ളാസുകൾ തന്നെ തുടരുമെന്നും ആവശ്യമെങ്കിൽ ഓൺലൈനിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് 80 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read Also: സംസ്‌ഥാനത്ത് ഒമൈക്രോൺ തരംഗം; 94 ശതമാനവും ഒമൈക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE