സംസ്‌ഥാനത്ത് ഒമൈക്രോൺ തരംഗം; 94 ശതമാനവും ഒമൈക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി

By Staff Reporter, Malabar News
‘Omicron’: union-government gives directions
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാം തരം​ഗം ഒമൈക്രോണ്‍ മൂലമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് കേസുകളില്‍ 94 ശതമാനം ഒമൈക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമാണെന്ന് പരിശോധനയില്‍ വ്യക്‌തമായതായി മന്ത്രി പറഞ്ഞു. എന്നാൽ ഐസിയു ഉപയോഗത്തിൽ രണ്ട് ശതമാനം കുറവുണ്ടായിട്ടുണ്ട്.

വെന്റിലേറ്റർ ഉപയോഗത്തിലും കുറവുണ്ടായി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് മോണിറ്ററിം​ഗ് സെല്‍ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളിൽ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഒമൈക്രോണിന്റെ തീവ്രത ഡെൽറ്റയേക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്.

ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമായി കാണണം. ഡോക്‌ടറെ സമീപിക്കണം. കോവിഡ് രോ​ഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്‌ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികളും, എച്ച്ഐവി ബാധിതരും കോവിഡ് പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം.

എല്ലാ ആശുപത്രികളിലും പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകൾ രൂപീകരിക്കും. 50 ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് മാറ്റിവയ്‌ക്കണം. മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിൽസ നിഷേധിച്ചാൽ ആശുപത്രികൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: ലോകായുക്‌ത വിഷയത്തിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി മന്ത്രി പി രാജീവ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE