ഓൺലൈൻ ക്‌ളാസിനിടെ നഗ്‌നതാ പ്രദർശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

By Trainee Reporter, Malabar News
Nudity display during online class
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിലെ ഹയർസെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ ക്‌ളാസിനിടെ അജ്‌ഞാതന്റെ നഗ്‌നതാ പ്രദർശനം. കണക്ക് അധ്യാപിക ക്‌ളാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് അശ്‌ളീല പ്രദർശനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

അധ്യാപികയുടെ പരാതിയെ തുടർന്ന് സൈബർ പോലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖം മറച്ചാണ് നഗ്‌നത പ്രദർശിപ്പിച്ചയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അധ്യാപിക ക്‌ളാസ് നിർത്തി കുട്ടികളോട് ഓൺലൈൻ നിന്ന് എക്‌സിറ്റ് ആകാൻ ആവശ്യപ്പെടുകയായിരുന്നു.

ഫായിസ് എന്ന പേരിൽ വിദ്യാർഥി ക്‌ളാസിൽ പഠിക്കുന്നില്ല. ഓൺലൈൻ ക്‌ളാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞു കയറിയതാണോയെന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Most Read: കോവിഡ്; സംസ്‌ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE