11 സംസ്‌ഥാനങ്ങൾ ആശങ്ക ഉയർത്തുന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

By News Desk, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ 11 സംസ്‌ഥാനങ്ങളിലെ പ്രതിനിധികളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം ചേർന്നു. എല്ലാ സംസ്‌ഥാനങ്ങളോടും കൂടുതൽ ജാഗ്രത പാലിക്കാൻ സെക്രട്ടറി നിർദ്ദേശം നൽകി.

മഹാരാഷ്‌ട്രയിൽ രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. പതിനൊന്ന് സംസ്‌ഥാനങ്ങൾ രോഗ വ്യാപനത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. 90 ശതമാനം കേസുകളും ഈ സംസ്‌ഥാനങ്ങളിൽ നിന്നാണ് റിപ്പോർട് ചെയ്യുന്നതെന്ന് യോഗത്തിൽ ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു. അതോടൊപ്പം വാക്‌സിനേഷൻ ഊർജിതമാക്കാൻ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രഭരണ പ്രദേശങ്ങളോടും സംസ്‌ഥാനങ്ങളോടും സെക്രട്ടറി ആവശ്യപ്പെട്ടു.

Also Read: കോവിഡ് വ്യാപനം; കലാശക്കൊട്ടിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE