കാസര്‍കോട്: പതിനൊന്ന് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അഷിതയാണ് മരിച്ചത്.
ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കുട്ടിയുടെ മാതാവ് ആശ ജോലി കഴിഞ്ഞ് എത്തിയ ശേഷമാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ അഷിതയെ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബേക്കല്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മുറി അടച്ചു പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പിതാവ്: പവിത്രന് സഹോദരന്: അശ്വിന്