സൗദിയിൽ 1,112 പുതിയ കോവിഡ് കേസുകൾ; 1,189 രോഗമുക്‌തർ

By Team Member, Malabar News
Saudi Covid
Ajwa Travels

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,112 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,01,195 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ രോഗമുക്‌തരായി. 1,189 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,82,414 പേരും ഇതുവരെ രോഗമുക്‌തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ 13 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിച്ചത്. ഇതുവരെ 7,976 പേർ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. രോഗമുക്‌തരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10,805 ആയി കുറഞ്ഞു. ഇതിൽ 1,418 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

96.1 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ കോവിഡ് മരണനിരക്ക് 1.6 ശതമാനമായും തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ മക്കയിലാണ്. 260 പേർക്കാണ് കഴിഞ്ഞ ദിവസം ഇവിടെ രോഗം ബാധിച്ചത്.

Read also : മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയെ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE