ജില്ലയിലെ 60 കോവിഡ് ആശുപത്രികളിലായി 1144 കിടക്കകൾ സജ്‌ജം

By Staff Reporter, Malabar News
ogygen bed
Representational image
Ajwa Travels

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോഴും ആവശ്യമായ ചികിൽസാ സജ്‌ജീകരണങ്ങൾ ഒരുക്കി സർക്കാർ. ജില്ലയിൽ സജ്‌ജമാക്കിയ 60 കോവിഡ് ആശുപത്രികളിലായി നിലവിൽ 1144 കിടക്കകൾ ഒഴിവുണ്ട്. ആകെ 3228 കിടക്കകളാണ്‌ ഈ ആശുപത്രികളിൽ ഉണ്ടായിരുന്നത്. 88 ഐസിയു കിടക്കകൾ, 24 വെന്റിലേറ്ററുകൾ, ഓക്‌സിജൻ ലഭ്യതയുള്ള 314 കിടക്കകൾ എന്നിവയും ഒഴിവുണ്ട്.

15 സർക്കാർ കോവിഡ് ആശുപത്രികളിലായി 331 കിടക്കകൾ, 22 ഐസിയു, 14 വെന്റിലേറ്റർ, 167 ഓക്‌സിജൻ കിടക്കകളും ബാക്കിയുണ്ട്. 10 സിഎഫ്എൽടിസികളിൽ ആകെയുള്ള 1016 കിടക്കകളിൽ 575 എണ്ണം ഒഴിവുണ്ട്. നാല് എസ്എൽടിസികളിലായി ആകെയുള്ള 630 കിടക്കകളിൽ 364 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2074 കിടക്കകളിൽ 1505 എണ്ണമാണ് ബാക്കിയുള്ളത്.

Read Also: കനത്ത മഴ; കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE