ബദിയടുക്കയിൽ കോഴിയങ്കം നടത്തിയ 12 പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
hen fight kasargod
Representational Image
Ajwa Travels

കാസർഗോഡ്: ബദിയടുക്കയിൽ കോഴിയങ്കം നടത്തിയ 12 പേർ അറസ്‌റ്റിൽ. വിദ്യാഗിരിക്ക് സമീപം കടാറിലും പീലിത്തടുക്കയിലും ആണ് കോഴിയങ്കം നടന്നത്. കാടാറിൽ നിന്ന് കുംബഡാജെയിലെ ഉദയകുമാർ(28), നവീൻ(33), പെർഡാലയിലെ സന്ദീപ് (27), ദുർഗാപ്രസാദ്‌ (26), ബദിയടുക്കയിലെ നവീൻ(19), ബെളിഞ്ചയിലെ കൊഗ്ഗു (41), പീലിത്തടുക്കയിൽ പെർഡാലയിലെ ജഗദീഷ് ഷെട്ടി(52), വിദ്യാഗിരിയിലെ മനോഹര(26), ബജകുഡ്‌ലുവിലെ സുരേഷ് (46), വിദ്യാഗിരിയിലെ ആനന്ദ (40), മഞ്ജുനാഥ (28), ചന്ദ്രശേഖര (32) എന്നിവരാണ് അറസ്‌റ്റിലായത്‌.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ബദിയടുക്ക എസ്ഐ കെപി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ കോവിഡ് നിയന്ത്രണം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. ആറ് കോഴികളെയും 3630 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also: അർജന്റീനാ വിജയാവേശം അതിരുകടന്നു; പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE