ജില്ലയിലെ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഭീഷണിയായി തെരുവ് നായ ശല്യം

By Team Member, Malabar News
Street Dogs
Ajwa Travels

കാസർഗോഡ്: ജില്ലയിലെ കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തെരുവ് നായ ശല്യം രൂക്ഷം. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ തെരുവ് നായ ഭീഷണിയിൽ വലയുകയാണ്. 22ഓളം നായകളാണ് സ്‌കൂൾ വരാന്തയിലും മൈതാനത്തും കൂട്ടം കൂടി നടക്കുന്നത്. കൂട്ടമായി എത്തുന്ന നായകൾ ക്‌ളാസ് മുറികളിലും കയറാൻ ശ്രമിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്.

നായകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സ്‌കൂൾ അധികൃതർ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. തെരുവ് നായകളുടെ വന്ധ്യംകരണം നടപ്പാക്കാനുള്ള പദ്ധതിയും എവിടെയും എത്തിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

സ്‌കൂളിനുള്ളിൽ ഭീഷണി ആകുന്നത് പോലെ സ്‌കൂൾ പരിസരത്ത് കൂടി പോകുന്ന ആളുകൾക്കും ഈ നായകൾ ഭീഷണിയാകുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാൽ തന്നെ തെരുവ് നായകളുടെ കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർത്തുകയാണ് രക്ഷിതാക്കൾ.

Read also: വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് സസ്‌പെൻഷൻ; നടപടിയുമായി എയർ കാനഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE