കർണാടകയിൽ നിന്നും കഞ്ചാവ് കടത്ത്; 2 പേർ പിടിയിൽ

By Team Member, Malabar News
Ganja Arrest
Ajwa Travels

കാസർഗോഡ്: 5 കിലോ കഞ്ചാവുമായി ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ. കുമ്പള കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി(29) ദക്ഷിണ കന്നഡ പേരാബേ കുന്തൂർ സന്ദേശ് ഭട്ട്(21) എന്നിവരാണ് അറസ്‌റ്റിലായത്‌. കർണാടകയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി എത്തിയപ്പോഴാണ് ഇരുവരും പോലീസ് പിടിയിലായത്.

ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർ, സിഐ പി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. കൂടാതെ ഇവർ സഞ്ചരിച്ച ബൈക്ക് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. ബന്തിയോട് ബൈതലയിൽ വച്ചാണ് പോലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് നൽകാൻ വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് വ്യക്‌തമാക്കിയത്‌. കഞ്ചാവ് കടത്ത് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ കലന്തർ ഷാഫിയും, കർണാടകയിൽ നിരവധി കവർച്ച കേസുകളിൽ ഉൾപ്പടെ സന്ദേശ് ഭട്ടും പ്രതികളാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Read also: സാഹചര്യം അനുകൂലം; തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE