തിരുവനന്തപുരം: തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ അനുകൂല സാഹചര്യമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയം പരിഗണനയിലുണ്ടെന്നും തീരുമാനം ഉടൻ തന്നെയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
‘തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അടുത്ത ഘട്ടത്തിൽ പരിശോധിക്കും. ടിപിആര്‍ കുറഞ്ഞു കൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകും’; മന്ത്രിയുടെ വാക്കുകൾ.
പ്രതീക്ഷ നൽകുന്ന പ്രസ്‌താവനയാണ് മന്ത്രിയുടേതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ടിപിആര്‍ 10 ശതമാനത്തില്‍ താഴെ എത്തിയാല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന ഉറപ്പ് നേരത്തെ സിനിമാ സംഘടനകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. പൂജ അവധിയോട് അനുബന്ധിച്ച് തിയേറ്ററുകള്‍ തുറക്കാമെന്നായിരുന്നു മുന്‍പ് നടന്ന ചര്‍ച്ചയിലെ സർക്കാർ തീരുമാനം. ആദ്യ ഘട്ടത്തില്‍ 50 ശതമാനം സീറ്റുകൾ അനുവദിച്ച് കൊണ്ടാകും തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. രാത്രി നിയന്ത്രണങ്ങള്‍ നീക്കിയതോടെ നാല് ഷോകള്‍ നടത്താനും അനുമതി നല്‍കിയേക്കും
Also Read: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം