ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക സുബിനയെയാണ് രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ ഇവർ സുബിനയെ പിടിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
Read also: യാത്രക്കാർ കുറവ്; കെഎസ്ആർടിസി ഞായറാഴ്‌ച നടത്തിയത് 60 ശതമാനം സർവീസുകൾ