ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

By Staff Reporter, Malabar News
JAMMU
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ് ആക്രമണം ഉണ്ടായതെന്ന് കശ്‌മീർ പോലീസ് അറിയിച്ചു.

മേഖലയിലെ സിആർപിഎഫ് ജവാൻമാരുടെ കേന്ദ്രത്തിലേക്ക് ഭീകരർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. എന്നാൽ ലക്ഷ്യം തെറ്റിയ ഗ്രനേഡ് തൊട്ടടുത്തുള്ള റോഡിലേക്ക് തെറിച്ചു.

സമീപവാസികളും യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു എന്നാണ് സൂചനകൾ. സൈനികർക്ക് ആർക്കും തന്നെ പരിക്കില്ല. ആക്രമണം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read Also: ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE