ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍

By Staff Reporter, Malabar News
tech image_malabar news
Representational Image

ന്യൂഡെല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില്‍ ഖേദ പ്രകടനവുമായി ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തന്നെ തിരുത്തല്‍ നടത്തുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം പാര്‍ലമെന്ററി സമിതിക്ക് ലഭിച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഇലക്‌ട്രോണിക്‌സ്-ഐടി മന്ത്രാലയംനേരത്തെ ട്വിറ്ററിന് അഞ്ച് ദിവസം അനുവദിച്ചിരുന്നു.

ട്വിറ്ററിന്റെ ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ടിന് കേന്ദ്രം നവംബര്‍ 9നാണ് നോട്ടിസ് അയച്ചത്. തെറ്റായ ഭൂപടം പങ്കുവച്ചത് വഴി ട്വിറ്റര്‍ ഇന്ത്യയെ മനപൂര്‍വം അപമാനിക്കുകയായിരുന്നു എന്നാണ് നോട്ടിസില്‍ പറഞ്ഞിരുന്നത്.

ഇലക്‌ട്രോണിക്‌സ്-ഐടി മന്ത്രാലയം ട്വിറ്ററിന് അനുവദിച്ച സമയത്തിനുള്ളില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രാലയം വ്യക്‌തമാക്കിയിരുന്നത്. അതേസമയം സത്യവാങ്മൂലം പരിശോധിച്ചതിന് ശേഷം ട്വിറ്ററിന് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ തീരുമാനം കൈക്കൊള്ളുമെന്ന് മീനാക്ഷി ലേഖി എംപി അറിയിച്ചു.

ഇതാദ്യമായല്ല ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു വീഴ്‌ച സംഭവിക്കുന്നത്. നേരത്തെ, ലേയെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ച ട്വിറ്ററിന്റെ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് ഐടി മന്ത്രാലയം ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സേക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ട്വിറ്റര്‍ ഭൂപടം പരിഷ്‌കരിച്ചുവെങ്കിലും ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി കാണിക്കുക ആയിരുന്നു. ഇതോടെയാണ് കേന്ദ്രം വീണ്ടും നോട്ടിസ് അയച്ചത്.

Read Also: വ്യാജ പ്രചാരണം അവസാനിപ്പിക്കാത്ത പക്ഷം നിയമനടപടി; കെ സുരേന്ദ്രനെതിരെ ഋഷിരാജ് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE