ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

By Staff Reporter, Malabar News
malabarnews-twitter
Representational Image
Ajwa Travels

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വിറ്ററിൽ അശ്ളീല പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ളീല ഉള്ളടക്കമുള്ള പോസ്‌റ്റുകൾ ഒരാഴ്‌ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.

കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ ട്വിറ്റർ എംഡിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡെൽഹി പോലീസ് കമ്മീഷണർക്കും വനിതാ കമ്മീഷൻ കത്തയച്ചു. അതേസമയം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ ചെറുക്കുന്ന നയമാണ് കമ്പനിക്കെന്ന് ട്വിറ്റർ അവകാശപ്പെട്ടു.

കുട്ടികളുടെ നഗ്‌നത പ്രചരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിൽ നടപടിയെടുക്കുമെന്നും ട്വിറ്റർ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് എതിരെ ജാഗ്രത പുലർത്തുമെന്നും കമ്പനി അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്‌ഥരോട് പൂർണമായും സഹകരിക്കുമെന്നും ട്വിറ്റർ വ്യക്‌തമാക്കി.

Read Also: ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE