1,252 പേര്‍ക്ക് കൂടി കോവിഡ്; യുഎഇയില്‍ ദേശീയ ദിന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

By Team Member, Malabar News
Malabarnews_uae covid
Representational image
Ajwa Travels

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,252 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 1,48,245 പരിശോധനകളില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,66,502 ആയി ഉയര്‍ന്നു. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന 2 പേരാണ് മരിച്ചത്. രാജ്യത്തിതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 569 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 741 ആളുകള്‍ രോഗമുക്‌തരായിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച ആകെ ആളുകളില്‍ 1,53,449 ആളുകളും രോഗമുക്‌തരായി. രാജ്യത്തിതുവരെ ഏകദേശം 1.60 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയതായാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്. കൂടാതെ ഉടന്‍ വരുന്ന യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധികളില്‍ ആളുകള്‍ ജാഗ്രത കൈവിടരുതെന്നും, കര്‍ശനമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ഒപ്പം തന്നെ രാജ്യത്ത് പലയിടങ്ങളിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.

Read also : 60 വയസ് കഴിഞ്ഞ 70000 പ്രവാസികളെ മടക്കി അയക്കാനൊരുങ്ങി കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE