കുവൈറ്റ് : 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ രാജ്യം വിടേണ്ടി വരുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. 60 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രമുള്ള പ്രവാസികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിദേശ തൊഴിലാളികളുടെ റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്. കുവൈറ്റ് പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ തീരുമാനത്തിലൂടെ അടുത്ത വര്‍ഷം കുവൈറ്റില്‍ നിന്നും മടങ്ങേടി വരിക 70000 ത്തോളം പ്രവാസികളാണ്. രാജ്യം വിടേണ്ട 60 വയസിന് മുകളിലുള്ള ആളുകളുടെ പട്ടികയില്‍ 70000 ല്‍ അധികം ആളുകള്‍ ഉണ്ടെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കുവൈറ്റിലെ സ്വദേശി-വിദേശി അസമത്വം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വരികയാണ്. ഇപ്പോഴത്തെ പുതിയ തീരുമാനവും അതിന്റെ ഭാഗമായി തന്നെയാണെന്നാണ് വ്യക്‌തമാകുന്നത്. എന്നാല്‍ 60 വയസ് കഴിഞ്ഞ ആളുകളുടെ മക്കള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആശ്രിത വിസയിലേക്ക് മാറിയാല്‍ അവിടെ തുടരാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
Read also : ഇറാനെതിരായ യുഎസ് ആക്രമണം; അനുകൂലിക്കാതെ സൗദി