1283 പുതിയ കേസുകള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 838 രോഗമുക്‌തര്‍

By Team Member, Malabar News
Malabarnews_uae covid
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,283 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,65,250 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചു 3 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 567 ആണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് രോഗമുക്‌തരായത് 838 ആളുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 1,52,708 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 11,975 ആളുകള്‍ ചികിൽസയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 1,45,103 ആളുകളിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതോടുകൂടി രാജ്യത്തിതുവരെ 1.62 കോടിയില്‍ അധികം കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്.

Read also : കുവൈറ്റ്; സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE