കുവൈറ്റ്; സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ പദ്ധതി

By Team Member, Malabar News
Malabarnews_kuwait school
Representational image
Ajwa Travels

കുവൈറ്റ് : കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ തുറക്കാനുള്ള ആലോചനയുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള പദ്ധതിയാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയവും, ആരോഗ്യമന്ത്രാലയവും ചേര്‍ന്നെടുക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

നിലവില്‍ ഓണ്‍ലൈന്‍ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനവും, ക്ളാസ് റൂം പഠനവും അമന്വയിപ്പിച്ച് അടുത്ത വര്‍ഷം മാര്‍ച്ചോടെ അധ്യയനം ആരംഭിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി കോവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കാലയളവ് കൂടി പരിഗണിക്കും.

ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഇതിനായി രാജ്യത്ത് ഉടന്‍ തന്നെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ യോഗം ചേരും. വിദ്യാര്‍ഥികളുടെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും.

Read also : അസ്ട്രാസെനകയുടെ വാക്‌സിന്‍ സ്‌പുട്‌നിക്- 5മായി സംയോജിപ്പിച്ച് ഫലപ്രാപ്‌തി കൂട്ടണം; റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE