അസ്ട്രാസെനകയുടെ വാക്‌സിന്‍ സ്‌പുട്‌നിക്- 5മായി സംയോജിപ്പിച്ച് ഫലപ്രാപ്‌തി കൂട്ടണം; റഷ്യ

By News Desk, Malabar News
MALABARNEWS-VACCINE
Representational Image
Ajwa Travels

മോസ്‌കോ: കോവിഡ് വാക്‌സിന്റെ ഫലപ്രാപ്‌തി വര്‍ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനകയുടെ പരീക്ഷണ ഡോസ് റഷ്യയുടേതുമായി സംയോജിപ്പിക്കാന്‍ ശ്രമിക്കണമെന്ന് സ്‌പുട്‌നിക്- 5 ന്റെ നിര്‍മാതാക്കള്‍. പുതിയ പരീക്ഷണത്തിന് തയാറാകുന്നെങ്കില്‍ ഫലപ്രാപ്‌തി വര്‍ധിപ്പിക്കുന്നതിനായി അസ്ട്രാസെനകയുടെയും സ്‌പുട്‌നിക് 5ന്റെയും അഡിനോവൈറല്‍ ഷോട്ടുകള്‍ സംയോജിപ്പിക്കാന്‍ നിര്‍ദേശിക്കുന്നതായി റഷ്യന്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ ട്വിറ്ററില്‍ കുറിക്കുന്നു.

National News: രാജ്യത്തെ സ്‌ഥിതി മോശകരം; വാക്‌സിനുകള്‍ തയാറാകുന്നത് വരെ പ്രതിരോധത്തില്‍ വീഴ്‌ച പാടില്ല; കോടതി

92% ഫലപ്രാപ്‌തി സ്‌പുട്‌നിക്- 5ന് ഉണ്ടെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയതായി റഷ്യ പറഞ്ഞു. എന്നാല്‍ തങ്ങളുടെ വാക്‌സിന് 70 ശതമാനമാണ് ഫലപ്രാപ്‌തിയെന്നും ഇത് 90 ശതമാനം വരെയാകുമെന്നും അസ്ട്രസെനക വ്യക്‌തമാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ 200 മില്യണ്‍ ഡോസ് പുറത്തിറക്കാനാകുമെന്നാണ് അസ്ട്രാസെനക പറയുന്നത്. വിലക്കുറവും സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ എവിടേക്കും കൊണ്ടു പോകാമെന്നതും പല വികസ്വര രാജ്യങ്ങള്‍ക്കും അസ്ട്രാസെനക മികച്ച പ്രതീക്ഷ നല്‍കുന്നതിന് കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE