കാസർഗോഡ് 14കാരിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Gang Rape in
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. പ്രദേശവാസികളാണ് അറസ്‌റ്റിലായത്‌. ഒരാളെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി കുട്ടി പീഡനത്തിന് ഇരയായതായാണ് കണ്ടെത്തൽ. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.

വനിതാ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കേസിൽ അറസ്‌റ്റിലായ മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കസ്‌റ്റഡിയിലുള്ള ആളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടി.

Most Read:  കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE