സൗദിയിൽ 24 മണിക്കൂറിൽ കോവിഡ് മുക്‌തർ കൂടുതൽ; 1,484 പേർ രോഗമുക്‌തരായി

By Team Member, Malabar News
Saudi Covid
Ajwa Travels

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കോവിഡ് മുക്‌തരായി. 1,484 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,257 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എന്നാൽ കോവിഡിനെ തുടർന്ന് പ്രതിദിനം മരണപ്പെടുന്ന ആളുകളുടെ എണ്ണം നിലവിൽ ഉയർന്നു തന്നെ തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 12 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,933 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,97,773 ആണ്. ഇവരിൽ 4,78,127 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്.

രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനവും, മരണനിരക്ക് 1.6 ശതമാനവുമാണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ റിയാദിലാണ്. 319 പേർക്കാണ് കഴിഞ്ഞ ദിവസം ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌.

Read also : പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; മൂന്നാം പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE