24 മണിക്കൂറിനിടെ രാജ്യത്ത് 15,590 പുതിയ കോവിഡ് രോഗികൾ; 191 മരണം

By Trainee Reporter, Malabar News
covid india image_malabar news
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,590 പുതിയ കോവിഡ് രോഗികൾ. 2,13,603 സജീവ കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുളളത്. 1,01,46,763 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 191 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരിച്ചത്.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,27,683 ആയി. 1,01,62,738 പേരാണ് ഇന്ത്യയിൽ ആകെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,51,918 ആയി. 96.53 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് രോഗമുക്‌തി നിരക്ക്. മരണനിരക്ക് 1.44 ശതമാനമാണ്. 18,49,62,401 സാംപിളുകൾ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയെന്ന് ഐസിഎംആർ അറിയിച്ചു. 7,30,096 സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും പുതിയ കോവിഡ് കേസുകളിൽ 58 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. 5,490 കോവിഡ് കേസുകളാണ് കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്‌. 3,579 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തത്‌. രണ്ട് സംസ്‌ഥാനങ്ങളിൽ നിന്നുമായി 9,069 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു‌.

അതേസമയം, യുകെയിൽ നിന്നെത്തുന്നവർക്ക് നിർബന്ധമാക്കിയ 14 ദിവസ ക്വാറന്റയിൻ ഡെൽഹി സർക്കാർ ജനുവരി 31 വരെ നീട്ടി. 340 പുതിയ കോവിഡ് കേസുകളും 4 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ തലസ്‌ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്‌.

Read also: കേരളം തോല്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE