കേരളം തോല്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുന്നു 

By Syndicated , Malabar News
ThomasIsaac_KeralaBudget
Representational image
Ajwa Travels

തിരുവനന്തപുരം: തദ്ദേശഭരണ സ്‌ഥാപനങ്ങളെ പൂര്‍ണമായും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുമെന്നും ഇതിനായി 1000 കോടിരൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്ക്. സഭയില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

സംസ്‌ഥാന ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദേശം അനുസരിച്ച് വികസന ഫണ്ട് 25 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തും. മെയിന്റനന്‍സ് ഫണ്ട് ആറ് ശതമാനത്തില്‍ നിന്ന് ആറര ശതമാനമായി ഉയര്‍ത്തും. ജനറല്‍ പര്‍പ്പസ് ഫണ്ട് മൂന്നര ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്‌തമായ വിമര്‍ശനമാണ് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ ഉന്നയിച്ചത്. ജിഎസ്ടി കുടിശ്ശിക വൈകിപ്പിച്ചതും വായ്‌പയെടുക്കുന്നതിലെ നിബന്ധനകളും സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമീപനം സംസ്‌ഥാന ധനകാര്യ സ്‌ഥിതിയുടെ മേല്‍ ഡെമോക്ളസിന്റെ വാളു പോലെ അനിശ്‌ചിതാവസ്‌ഥ സൃഷ്‌ടിക്കുന്നു എന്നും തോമസ് ഐസക് പറഞ്ഞു.

2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്‌തമാക്കി. മൂന്നു ലക്ഷം തൊഴില്‍ അവസരങ്ങള്‍ അഭ്യസ്‌തവിദ്യര്‍ക്കും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കും ആയിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്‌ഥാപിക്കും. സര്‍വകലാശാല പശ്‌ചാത്തല സൗകര്യ വികസനത്തിന് 2000 കോടി രൂപയും അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടിയും വകയിരുത്തും.

”എത്ര താഴ്‌ചകള്‍ കണ്ടവര്‍ നമ്മള്‍. എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍, എത്ര തീയില്‍ പിടഞ്ഞവര്‍ നമ്മള്‍, ഉയര്‍ത്തെഴുന്നേല്‍ക്കാനായി ജനിച്ചവര്‍ നമ്മള്‍. മരിക്കിലും തോല്‍ക്കില്ല നമ്മള്‍,” എന്ന ഒമ്പതാം ക്ളാസുകാരന്റെ വരികള്‍ ഉദ്ദരിച്ച് കേരളം തോല്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Read also: ക്ഷേമ പെൻഷൻ വർധിപ്പിച്ചു; റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE