ക്ഷേമ പെൻഷൻ വർധിപ്പിച്ചു; റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി

By News Desk, Malabar News
Kerala Budget 2021
Ajwa Travels

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. പാലക്കാട് കുഴൽമന്ദം ഏഴാം ക്‌ളാസ് വിദ്യാർഥിനി സ്‌നേഹ എഴുതിയ കവിതയോടെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പ്രസംഗം ആരംഭിച്ചു.

ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തുമെന്നും ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ, കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ എടുത്തുപറയാനും മന്ത്രി മറന്നില്ല. സർക്കാർ ജനങ്ങളിൽ ആത്‌മവിശ്വാസം സൃഷ്‌ടിച്ചുവെന്നും കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്നും അദ്ദേഹം വ്യക്‌തമാക്കി. നെല്ലിന്റെ സംഭരണ വില 28 രൂപയും നാളികേരത്തിന്റെ സംഭരണ വില 32 രൂപയാക്കിയും ഉയർത്തി. തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ 1000 കോടി രൂപ അധികമായി അനുവദിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ സ്‌ഥാപനങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും.

ആരോഗ്യവകുപ്പിൽ പുതിയ 4000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. 2021–2215,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും മന്ത്രി പറഞ്ഞു.

പിണറായി സർക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേയും ബജറ്റാണിത്.

Also Read: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE