കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കേയാണ് അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകരെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്.
മിമിക്രിയിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാബു ബോയ്സ്, അഞ്ചരക്കല്യാണം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദഭൈരവി, അണ്ണൻതമ്പി, കിങ് ലയർ, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ കഞ്ഞിക്കുഴിയിലെ ശ്മശാനത്തിൽ നടക്കും.
മിമിക്രി രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ഇന്ദ്രപുരാണം’ ആണ് സിനിമ.
Most Read| ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; മുഖ്യപ്രതിയുടെ വധശിക്ഷയിൽ ഹൈക്കോടതി ഇളവ്