ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് യുപിയിൽ 16 മരണം

By Trainee Reporter, Malabar News
രക്ഷാപ്രവർത്തനത്തിൽ നിന്നുള്ള ദൃശ്യം
Ajwa Travels

മുറാദ്‌നഗർ: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുറാദ്‌നഗർ പട്ടണത്തിലെ ശ്‌മശാനത്തിലാണ് അപകടം നടന്നത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകളുടെ ശരീരത്തിലേക്ക് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും 32 പേരെ രക്ഷപ്പെടുത്തി. കൂടുതൽ ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. സ്‌ഥലത്ത്‌ അഗ്‌നി രക്ഷാസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അനുശോചനം രേഖപ്പെടുത്തി.

Read also: കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമം; 19കാരി യുവാവിനെ കുത്തിക്കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE