സൗദിയില്‍ കോവിഡ് ബാധിച്ച് 16 മരണം കൂടി; പ്രതിദിന രോഗബാധ 349

By Team Member, Malabar News
Malabarnews_saudi covid
Representational image
Ajwa Travels

റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,641 ആയി ഉയര്‍ന്നു. സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500 ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും പ്രതിദിന മരണസംഖ്യ ഉയര്‍ന്ന് തന്നെ തുടരുകയാണ്. 1.6 ശതമാനമാണ് നിലവിലെ കോവിഡ് മരണനിരക്ക്.

ഇന്ന് സൗദിയില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 349 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,52,950 ആയി ഉയര്‍ന്നു. കൂടാതെ ഇന്ന് 379 ആളുകള്‍ കൂടി കോവിഡ് രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 3,39,947 ആളുകളും ഇതുവരെ രോഗം ഭേദമായവരാണ്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 7,362 ആണ്. ഇവരില്‍ 807 ആളുകളുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് റിയാദിലാണ്. 62 പേരാണ് ഇവിടെ ഇന്ന് രോഗബാധിതരായത്. ഒപ്പം തന്നെ മക്കയില്‍ 29, ജിദ്ദയില്‍ 28, മദീന 27, യാംബു 23, ദമ്മാം 11 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍.

Read also : തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE