ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഡെൽഹിയിൽ 17 പേർക്ക് പരിക്ക്

By Team Member, Malabar News
Gas cylinder explosion accident in Dubai
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരിക്കേറ്റു. ആസാദ്‌പൂരിൽ ലാൽബാഗ് മസ്‌ജിദിന് സമീപമുള്ള വീട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്.

അപകടത്തെ തുടർന്ന് പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റവരിൽ 16 പേരെ ജഗ്‌ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിലും, ഒരാളെ ആർഎംഎൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

Read also: സന്നിധാനത്ത് അടിയന്തര ഓപറേഷൻ തിയേറ്ററടക്കം സജ്‌ജം; സുരക്ഷയൊരുക്കി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE