ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
kozhikkod news
Representational Image
Ajwa Travels

കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് കോഴിക്കോട് അർപിഎഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡായ ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്‌ക്വാഡ് (സിപിടിഎഫ്) പിടികൂടി. പാഴ്‌സൽ ഉടമ ധർമടം അറക്കലകത്ത് വീട്ടിൽ എ ഖലീലിനെ (36) തലശ്ശേരി പോലീസിന്റെ സഹായത്തോടെ പിടികൂടി എക്‌സൈസ് സംഘത്തിന് കൈമാറി. മൽസ്യമെന്ന വ്യാജേനയാണ് കഞ്ചാവ് പാഴ്‌സലായി ട്രെയിനിൽ കടത്താൻ ശ്രമിച്ചത്.

ഇന്നലെ രാത്രി വെസ്‌റ്റ്-കോസ്‌റ്റ് ട്രെയിനിലാണ് സംഭവം. ടിക്കറ്റ് ഇല്ലാതെ സംശയാസ്‌പദ സാഹചര്യത്തിൽ കണ്ട ഖലീലിലെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ്‌ പാഴ്‌സൽ സ്വീകരിക്കാനായി കാത്തു നിൽക്കുകയാണെന്ന് പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് പാഴ്‌സൽ തുറന്ന് പരിശോധിക്കാൻ കോഴിക്കോട് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാളിൽ നിന്ന് 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

ആർപിഎഫ് എസ്‌ഐ പി സുനിൽകുമാർ, കോൺസ്‌റ്റബിൾമാരായ വിപി മഹേഷ്, സി അബ്ബാസ്,ടി വിജേഷ്, പി ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ ബിനാമി ഇടപാടിൽ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE