പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
Minor dies after alleged rape in Bengal
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കുലക്കാട്ടുകുറുശ്ശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്‌റ്റിലായത്‌. ഇന്നാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പടുത്തിയത്. സുധീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇൻസ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ സുധീഷ് ഇന്നലെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോവുകയായിരുന്നുവെന്നാണ് പരാതി. പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി 9.40 ഓടെ പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്‌റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.

Most Read: മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE