കാസർഗോഡ് നിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി

By News Desk, Malabar News
A subordinate was beaten in a crowd; Change of location for Police Inspector
Representational Image
Ajwa Travels

ആലപ്പുഴ: കാസർഗോഡ് നിന്ന് കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. 26കാരനും രണ്ടുകുട്ടികളുടെ അച്ഛനുമായി യുവാവിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരെ കാസർഗോഡ് പോലീസിന് കൈമാറി.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെൺകുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ കാസർഗോഡ് പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർക്കായി അന്വേഷണം നടത്തുകയായിരുന്നു.

ചൊവ്വാഴ്‌ച ഉച്ചക്ക് 12 മണിയോടെ ഇവർ ആലപ്പുഴയിൽ ഉണ്ടെന്ന വിവരം ജില്ലാ ടൂറിസം പോലീസിനെ കാസർഗോഡ് പോലീസ് അറിയിച്ചു. കായൽ സഞ്ചാരത്തിന് ശേഷം റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു ഇരുവരും. സ്‌റ്റേഷനിലെ വിശ്രമമുറിയിൽ നിന്നാണ് ആലപ്പുഴ പോലീസ് ഇവരെ കണ്ടെത്തിയത്. കാസർഗോഡ് പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

Most Read: ദുൽഖർ നായകനാവുന്ന ‘ഗൺസ് ആൻഡ് ഗുലാബ്‌സ്‌’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE